ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം പാകിസ്താന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. ആക്രമണത്തിന് ഭീകരര്‍ പാകിസ്താനെയാണ് ഉപയോഗിച്ചതെന്നും അതിനാല്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം മൂലം ഇന്ത്യാ പാക് ചര്‍ച്ചകള്‍ നീണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ സന്ദര്‍ശിച്ചതോടെ ഇന്ത്യാ പാക് ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായതോടെ ചര്‍ച്ച നീണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.