08:10am
14/2/2016
ആല്‍ബര്‍ട്ട്: പ്രവാസി മലയാളി ഫെഡറേഷന്‍ കാനഡാ അഡ്‌ഹോക്ക് കമ്മറ്റിയ്ക്ക് രൂപം നല്‍കിയതായി പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് വള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.
സാജയ് സെബാസ്റ്റ്യന്‍(കോര്‍ഡിനേറ്റര്‍), നിഥിന്‍ നാരായണ(പ്രസിഡന്റ്), നിവിന്‍ ജോബ് (സെക്രട്ടറി), ബിനീഷ് പിള്ളെ ജോ.സെക്രട്ടറി), റ്റിന്റോ ജോണ്‍(വൈസ് പ്രസിഡന്റ്), റ്റിറ്റോ സെബാസ്റ്റിയന്‍(വൈസ് പ്രസിഡന്റ്) ജോസി ദാനിയേല്‍(ട്രഷറര്‍), റോബിന്‍ ആന്റോ(ജോ.ട്രഷറര്‍), ജിജി ഫിലിപ്പ്(വുമന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മറ്റി.
ആഗോളതലത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവര്‍ അര്‍ഹിയ്ക്കുന്ന അവകാശങ്ങള്‍ കേന്ദ്ര, കേരള സര്‍ക്കാരുകളില്‍ നിന്നും നേടിയെടുക്കുന്നതിനും പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് പി.എം.എഫ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാനഡായില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്നും കോര്‍ഡിനേറ്റര്‍ സാജയ് സെബാസ്റ്റിയന്‍ പറഞ്ഞു.
ഗ്ലോബല്‍ പിഎംഎഫ് അഡൈ്വസറി ബോര്‍ഡിലെ അമേരിക്കന്‍ പ്രതിനിധികളായ ഡോ.ജോസ് കാനാട്ട്, പി.പി.ചെറിയാന്‍, ലൈസ അലക്‌സ് എന്നിവര്‍ പുതുതായി ചുമതലയേറ്റ കമ്മറ്റി അംഗങ്ങളെ അനുമോദനങ്ങള്‍ അറിയിയ്ക്കുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങള്‍ ആശംസിയ്ക്കുകയും ചെയ്തു.