പ്രിയദര്‍ശന്‍ . ചിത്രം ‘ഒപ്പം.

03:00pm 30/6/2016
download (3)
ഇക്കാലത്തിനിടയില്‍ പ്രിയന്‍ കൊച്ചിയില്‍ ഒരു ചിത്രം ഷൂട്ട് ചെയ്തിട്ടില്ല മുമ്പ്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിന് നാലഞ്ചുദിവസം കൊച്ചിയില്‍ ചിത്രീകരിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്കുതന്നെ ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
ഇക്കുറി എണ്‍പതു ശതമാനം ഭാഗങ്ങളും കൊച്ചിയില്‍ തന്നെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്, പത്തുദിവസത്തെ ചിത്രീകരണം ഊട്ടിയിലും മൂന്നുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണം തിരുവനന്തപുരത്തുമുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചോറ്റാനിക്കരയിലെ അതിപുരാതനമായ ഒരു ‘ഇല്ല’ത്തായിരുന്നു ചിത്രീകരണം. നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഈ തറവാട്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. ജയരാമന്റെ സഹോദരന്‍ കണ്ണന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിക്കുന്നത്.
മോഹന്‍ലാലിനു പുറമെ ഇന്നസന്റ്, കവിയൂര്‍ പൊന്നമ്മ, ബിനീഷ് കോടിയേരി, അഞ്ജലി അനീഷ്, എന്‍.സി. മോഹന്‍ തുടങ്ങിയവരും മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു
ഇന്നസന്റ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ദിവസം കൂടിയായിരുന്നു.
ജയരാമന്‍, കണ്ണന്‍ സഹോദരന്മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മയും അടുത്ത ബന്ധുവായി ഇന്നസന്റും അഭിനയിക്കുന്നു. ബിനീഷ് കോടിയേരിയാണ് കണ്ണനെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ ജയരാമനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വളരെ സൂക്ഷ്മതയോടെ അവതരിപ്പിക്കേണ്ട കഥാപാത്രം. അത് മോഹന്‍ലാലിന്റെ കൈകളില്‍ ഏറെ ഭദ്രമാണ്.
ഇന്നസന്റ് തന്റെ എം.പി. ബോര്‍ഡുള്ള കാറില്‍തന്നെയാണ് എത്തിയത്. പ്രിയദര്‍ശനും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഇന്നസന്റിനെ സ്വീകരിച്ചത്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണന്‍, ഏട്ടനെ കുറ്റപ്പെടുത്തുന്ന സ്വഭാവമുണ്ട്. ഇവിടെയും അത് ആവര്‍ത്തിച്ചപ്പോള്‍ ജയരാമന് താങ്ങാകുന്നത് അമ്മയാണ്. ഇവിടെ ചിത്രീകരിക്കുന്ന രംഗത്തില്‍ ഇങ്ങനെയൊരു രംഗവുമുണ്ടായിരുന്നു
ചിത്രീകരണത്തിന്റെ ഇടവേളയില്‍ മോഹന്‍ലാലും ഇന്നസന്റും മാറിയിരുന്നു. ഫോണിലെ വാട്ട്‌സ് ആപ്പിലൂടെ വന്ന ചില സന്ദേശങ്ങള്‍ വായിക്കുന്നു. മോഹന്‍ലാലാണ് വായിക്കുന്നത്.