ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

10:39am 7/6/2016

പി.പി.ചെറിയാന്‍
Newsimg1_6932166
ന്യു ജെഴ്‌സി: ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിലെ റിട്ട. വൈദികന്‍ ഫാ. ജോസഫ് മുകളേല്‍ (86) അന്തരിച്ചു.
കോട്ടയം മുകളേല്‍ വര്‍ക്കിയുടെയും ത്രേസ്യായുടെയും മകനാണ്. പരേതയായ മേരി, എത്സമ്മ, ചാക്കോ എന്നിവര്‍ സഹോദരരാണ്.
ആലുവ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 15-നു വൈദികനായി. 1973-ല്‍ അമേരിക്കയില്‍ എത്തി. ന്യു ജെഴ്‌സിയിലെ മേപ്പിള്‍വുഡ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, റോഷല്‍ പാര്‍ക്ക് അസംഷന്‍, റാവേ സെന്റ് മേരീസ് എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. 2000-ല്‍ വിരമിച്ചു.
ഈര്‍വിംഗ്ടണ്‍ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ സേവനം തുടരുമ്പോഴാണു അന്ത്യം.
പൊതുദര്‍ശനം: ജൂണ്‍ 10 വെള്ളി 5 മുതല്‍ 9 വരെ, മക്ക്രാക്കന്‍ ഫ്യൂണറല്‍ ഹോം, 1500 മോറിസ് അവന്യു, യൂണിയന്‍, ന്യു ജെഴ്‌സി
സസ്‌കാര ശൂശ്രുഷ ജൂണ്‍ 11 ശനി 10:30: ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച്, 954 സ്റ്റയ്‌വെസന്റ് അവന്യു, ഇര്‍വിംഗ്ടണ്‍, ന്യു ജെഴ്‌സി
വിവരങ്ങള്‍ക്ക്: ടോം കെ. ജോസ്: 908-578-2059