ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിണല്‍ പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും, 2016- 2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവന്‍ നായര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുവാനും റീജണല്‍ കമ്മറ്റി തീരുമാനിച്ചു. ഔദ്യോഗീക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചുള്ള, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും, നാമത്തിന്റെ ചെയര്‍മാനും ആയ മാധവന്‍ നായര്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ബിസിനസ്സ്‌കാരന്‍ കൂടിയാണ്. ന്യൂയോര്‍ക്കിലുള്ള പന്ത്രണ്ട് സംഘടനകളില്‍ നിന്ന് അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്നത്തെ സാഹചര്യത്തില്‍ മാധവന്‍ നായര്‍ പ്രസിഡന്റ് ആകുന്നതാണ് ഫൊക്കാനക്ക് ഏറെ ഉചിതം എന്നും. റീജണല്‍ കമ്മറ്റി വിലയിരുത്തി. ഫൊക്കാനക്ക് പല മാറ്റങ്ങളും വരുത്തേണ്ടതായിട്ടുണ്ട്. ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തുമെന്ന് ജിണല്‍കമ്മറ്റി വിലയിരുത്തി.
മാധവന്‍ നായര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുകയും, തന്നാല്‍ കഴിയാവുന്നത് ഫൊക്കാനയുടെ നന്‍മയ്ക്ക് വേണ്ടി ചെയ്യുമെന്നും ഉറപ്പു നല്‍കി. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍വന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും, തന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു. സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് മലയാളി സംഘടനകളെ, പ്രത്യേകിച്ച് ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയാണ് താന്‍ ലക്ഷ്യമിടുന്നത്. തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും മാറ്റത്തിന്റെ ശംഖൊലി കേള്‍ക്കാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിലെ മുന്‍ പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പല സംരംഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന് വിശ്വാസമാണ് തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മാധവന്‍ നായരുടെ നിലപാട്. എല്ലാ മലയാളികളും, വിശിഷ്യാ സംഘടനകളും പ്രതിനിധികളും, തനിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.