ബസ്സിക്കെതിരെ ഹരജി

08:06am 20/02/2016
download (1)
ന്യൂഡല്‍ഹി: ഡല്‍ഹി സിറ്റി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിക്കെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തെ സ്വാധീനിക്കുന്നെന്നാണ് ആരോപണം. ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യപ്രകാരമാണ് പൊലീസ് മേധാവി പ്രവര്‍ത്തിക്കുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കനയ്യയുടെ ജാമ്യഹരജി പൊലീസ് എതിര്‍ക്കില്‌ളെന്ന് ബസ്സി മാധ്യമങ്ങളോട് പ്രസ്താവന നടത്തിയത് കോടതി നടപടികളെയും സുതാര്യമായ അന്വേഷണത്തെയും ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. ഫെബ്രുവരി 16നും 17നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബസ്സിക്ക് നിര്‍ദേശം നല്‍കാനും അഭിഭാഷകന്‍ സതീഷ് പാണ്ഡെ ഹരജിയില്‍ ആവശ്യപ്പെട്ടു