04:01pm
08/02/2016
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാറുടമകളെ ഉപയോഗിച്ച സര്‍ക്കാറിനെ മാറ്റാന്‍ കഴിയുമെന്ന വ്യാമോഹം തങ്ങള്‍ക്കില്ലെന്ന് കോടിയേരി പറഞ്ഞു. ബിജുവിന്റെ സംഭാഷണത്തിന്റെ പൂര്‍ണ രൂപമുള്ള യഥാര്‍ഥ സി.ഡി പുറത്തുവിടാത്ത്.
ഇപ്പോള്‍ പുറത്തുവന്ന ബിജുവിന്റെ ശബ്ദരേഖ എഡിറ്റ് ചെയ്തതാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള എ.ഡി.ജി.പിയാണ് ഇതിനു പിന്നില്‍. ഇത്രയും കാലം ശബ്ദരേഖയുണ്ടായിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. വിന്‍സന്‍ എംപോള്‍ വിജിലന്‍സ് ഡി.ജി.പി ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന തെളിവുകള്‍ ഇപ്പോള്‍ എവിടെ നിന്നാണ് വന്നതെന്നും കോടിയേരി ചോദിച്ചു. സരിതയുടെ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചാരവേലയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിവൈ.എസ്.പി രാജ്മോഹനാണ് മാണിക്കെതിരെ ക്വിക് വേരിഫിക്കേഷന് നടത്തിയത്. സുകേശനെ ഭയപ്പെടുത്തിയാണ് മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത് നിശാന്തിനി ഐ.പി.എസിനെ ഭയപ്പെടുത്തിയാണ് ബാബുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടിയേരി പറഞ്ഞു. എല്ലാ വിജിലന്‍സ് കേസുകളും അട്ടിമറിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.
ബാര്‍കോഴ ആരോപണം തെളിയിച്ചാല്‍ ബാറുകള്‍ തുറന്നു തരാമെന്ന് സിപിഎം നേതാ പറഞ്ഞിരുന്നതായി ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ പറയുന്നതി?െന്റ ശബ്?ദരേഖ പുറത്തു വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.