തൈറോയിഡ് സൂക്ഷിക്കണം

02:39pm 08/2/2106
what-is-thyroid-gland

തൈറോയിഡ് രോഗങ്ങള്‍ ഏറ്റവുമധികം സ്ത്രീകളിലാണ് കണ്ടുവരുന്നത്. ശരീരത്തിന് അമിതമായ ക്ഷീണവും തളര്‍ച്ചയും വരുമ്പോള്‍ മിക്കവരും സ്വാഭാവികമെന്നു കരുതി അതു തള്ളിക്കളയും. ഇത് മിക്കപ്പോഴും തൈറോയിഡിന്റെ ലക്ഷണമാണ് .

മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ടതാണ് തൈറോയിഡ് ഹോര്‍മോണ്‍. കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയാണിത് ഉല്‍പാദിപ്പിക്കുന്നത്.

തൈറോയിഡ് രോഗങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നത്. ശരീരത്തിന് അമിതമായ ക്ഷീണവും തളര്‍ച്ചയും വരുമ്പോള്‍ മിക്കവരും സ്വാഭാവികമെന്നു കരുതി അതു തള്ളിക്കളയും. ഇത് മിക്കപ്പോഴും തൈറോയിഡിന്റെ ലക്ഷണമാണ്.

െൈതറോയിഡ് ഹോര്‍മോണിന്റെ കുറവു മൂലം ശരീരം വണ്ണം വയ്ക്കുക, ക്ഷീണം, തളര്‍ച്ച എന്നിവ പ്രത്യക്ഷപ്പെടാറുണ്ട്. തൈറോയിഡ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ഗ്രന്ഥിയാണ്.

തൊണ്ട മുഴക്കു തൊട്ടു താഴെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് തൈറോയിഡു ഗ്രന്ഥികള്‍.
തൈറോയിഡു ഗ്രന്ഥിയുടെ പ്രവര്‍ത്തനം

തൈറോയിഡു പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് മസ്തിഷ്‌ക്കത്തിലെ പിറ്റിയൂട്ടറി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്. രക്തത്തിലെ ഇവയുടെ അളവു നോക്കിയാണ് തൈറോയിഡു ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്.

ഹൈപ്പോ തൈറോയിഡിസം എന്നതാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ശരീരത്തില്‍ തൈറോയിഡു ഹോര്‍മോണ്‍ കുറയുന്നതിന്റെ ഫലമായി ആ വ്യക്തി പല വിഷമതകളും അനുഭവിക്കുന്നു.

പെട്ടെന്നു തൂക്കം വര്‍ധിക്കുക, കാലില്‍ നീര്, ആര്‍ത്തവം ക്രമം തെറ്റുക, മലബന്ധം, ഉത്സാഹക്കുറവ്, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് ഹൈപ്പോ തൈറോയിഡിസം ഉള്ളവരില്‍ കാണപ്പെടുന്നത്.

ഹോര്‍മോണ്‍ വ്യതിയാനം സാവധാനത്തില്‍ ആയതിനാല്‍ മിക്ക വ്യക്തികളും ഹോര്‍മോണിന്റെ കുറവ് ആരംഭത്തില്‍ തിരിച്ചറിയണമെന്നില്ല. അതിനാല്‍ ഹൈപ്പോ തൈറോയിഡിസം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ രക്ത പരിശോധന നടത്തി ഹോര്‍മോണ്‍ നില കൃത്യമായി അറിയണം.
കുറയാനുള്ള കാരണങ്ങള്‍

തൈറോയിഡ് ഹോര്‍മോണിന് അതിന്റെ ധര്‍മ്മം നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയക്കുശേഷം ഗ്രന്ഥികള്‍ എടുത്തു മാറ്റുന്നവരിലും ഹോര്‍മോണിന്റെ കുറവ് അനുഭപ്പെടാം.

ഇവരില്‍ ശസ്ത്രക്രിയക്കുശേഷം ഹോര്‍മോണിന്റെ കുറവ് അനുഭവപ്പെടുകയാണെങ്കില്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കാന്‍ നല്‍കുന്നു. ചില കുട്ടികളില്‍ ജന്മനാല്‍ തന്നെ ഈ ഗ്രന്ഥി കാണപ്പെടുന്നില്ല.

കുട്ടികളിലെ ബുദ്ധി വളര്‍ച്ചക്ക് തൈറോയിഡ് ഹോര്‍മോണ്‍ ഒരു പ്രധാന ഘടകമാണ്. അതിനാല്‍ തൈറോയിഡ് ഹോര്‍മോണിന്റെ കുറവ് കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിനു കാരണമാവാം.