02:04pm 09/2/2016
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ബി.ജെ.പിക്ക് സംഭാവന ലഭിച്ചത് 608 കോടി രൂപ. 2013-15 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നാള്ക്കളിലാണ് ബി.ജെ.പിക്ക് ഇത്രയും അധികം സംഭാവന ലഭിച്ചത്. ഈ കാലയിളവില്‍ ആം ആദ്മി പാര്‍ട്ടിയുടെ വരുമാനത്തില്‍ 275 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
കണക്കുകള്‍ അനുസരിച്ച് 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് 170.86 കോടി രൂപ സംഭാവന ലഭിച്ച ബി.ജെ.പിക്ക് 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് 437.35 കോടി രൂപയാണ് സംഭാവനയിലൂടെ നേടിയത്. രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായത് 156 ശതമാനം വളര്‍ച്ച. അസോസിയേഷന് ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയാണ് രാഷ്ട്രീയ കക്ഷികളുടെ വരുമാന കണക്കുകള്‍ പുറത്തുവിട്ടത്.
ശതമാന കണക്കില്‍ ബി.ജെ.പിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയാണ്. 2013ല്‍ 9.42 കോടി രൂപ സംഭാവനയായി നേടിയ ആംആദ്മി പാര്‍ട്ടിക്ക് 2015ല്‍ ലഭിച്ച് 35.28 കോടി രൂപ. 275 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വരുമാനം 59.58ല്‍ നിന്നും 141.46 കോടിയായി.