മണിരത്‌നം ചിത്രത്തില്‍ സായ് പല്ലവി

10:02am 25/2/2016
download (2)

പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സായ് പല്ലവി തമിഴിലേക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സായിയുടെ തമിഴിലെ അരങ്ങേറ്റം. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയാണ് സായ് പല്ലവിയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.
കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനാകുന്നത്. നേരത്തെ ദുല്‍ഖറിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു.
പ്രേമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കാളി എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയുടെ വേഷമാണ് സായിക്ക്.