6:28pm 4/3/2016
മമ്മൂട്ടി ചിത്രം ‘വൈറ്റ്’ വിഷുവിന് റിലീസ് ചെയ്യും. ഉദയ് അനന്തന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ പി എ സി ലളിത എന്നിവരും ചിത്രത്തിലുണ്ട്.
പ്രവീണ്‍ ബാലകൃഷ്ണന്, നന്ദിനി വല്സന്, ഉദയ് അനന്തന് എന്നിവര്‍ ചേര്‍ന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമര്‍ജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം നല്കിയിരിക്കുന്നു. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം.