ദോഹ : ഖത്തറില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് മാത്തോട്ടം മാളിയേക്കല്‍ നജ്മല്‍ റിസ്വാന്‍ (20)മുഹമ്മദ് ജുനൈദ് (22 )എന്നിവരാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ദോഹയിലെ ഐന്‍ ഖാലിദില്‍ വച്ച് ഇവര സഞ്ചരിച്ചിരുന്ന ലാന്റെ ക്രൂ യിസര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം സംഭവിച്ചത്. പിതാവ് സകീര്‍ മാളിയേക്കല്‍ ഖത്തറില്‍ ബര്‍ സാന്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുകയാണ് മാതാവ് ഹസീന. മൃതദേഹങ്ങള്‍ ഇന്ന് രാത്രിതന്നെ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.