5/3/2016
മിഷിഗണ്‍: ഫെബ്രുവരി 20ന് സൗത്ത് വെസ്റ്റ് മിഷിഗണില്‍ യുബര്‍ െ്രെഡവര്‍ നടത്തിയ വെടിവെപ്പില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പതിനാലുക്കാരി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.
പതിനാലുകാരി അബിഗയില്‍ കുടുംബാംഗങ്ങളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് യുബര്‍ െ്രെഡവര്‍ വെടിവെപ്പാരംഭിച്ചത്. അബിഗയേലിന്റെ കൂടെ ഉണ്ടായിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടുവെങ്കിലും തലക്ക് വെടിയേറ്റ പെണ്‍കുട്ടി മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
അബിഗേലിന്റെ മാതാവ് മകളുടെ അവയവദാനത്തെ കുറിച്ചുപോലും ചര്‍ച്ച ചെയ്തിരുന്നു.
വൈദ്യശാസ്ത്രത്തെപോലും അതിശയിപ്പിക്കുമാറ് അബിഗേല്‍ ഇന്നലെ ആശുപത്രി മുറിയില്‍ കിടന്ന് കൊണ്ടു കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
യുബര്‍ െ്രെഡവര്‍ നടത്തിയ വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെടുകയും, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞതു അബിഗേലിനായിരുന്നു