മേരികോമിന് ഒളിമ്പിക്സ് യോഗ്യതയില്ല

08:03 PM 21/05/2016
images (3)
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരികോമിന് റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയില്ല. ബോക്സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം ഖസാക്കിസ്താനിലെ അസ്താനില്‍ ശനിയാഴ്ച നടന്ന എ.ഐ.ബി.എ ലോക വനിതാ ബോക്സിങിലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതോടെയാണ് ഒളിമ്പിക് യോഗ്യത നേടാന്‍ കഴിയാതെ പോയത്. ഇതോടെ രണ്ടാം ഒളിമ്പിക്സെന്ന മേരികോമിന്‍െറ സ്വപ്നം പൊലിഞ്ഞിരിക്കുകയാണ്. ജര്‍മന്‍ താരമായ അസിസെ നിമാനിയോട് 2-0നാണ് അവര്‍ പരാജയപ്പെട്ടത്.

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ (51) കി.ഗ്രാം മത്സര വിഭാഗത്തില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു മണിപ്പൂരുകാരിയായ മേരീകോം. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സ്് ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ആരംഭിക്കുക.