‘വെള്ളിമൂങ്ങക്ക്’ ശേഷം ജിക്കു ജേക്കബ് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബിജു മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. മീനയാണ് ചിത്രത്തില്‍ നായിക.
അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. എം സിന്ദുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് നിര്‍മിച്ച സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.