യെമനില്‍ വൃദ്ധസദനത്തില്‍ വെടിവയ്പ്പ്; നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ അടക്കം 16 മരണം

6:57pm 4/3/2016
th (8)
ഏദന്‍: യെമനിലെ വൃദ്ധ സദനത്തില്‍ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ ഏദന്‍സിലാണ് സംഭവം. തീവ്രവാദ ആക്രമണമാണെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വൃദ്ധ സദനത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനകളുണ്ട്.