രാജ്യദ്രോഹിയായ ഉവൈസിയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടിയെന്ന് ബി.ജെ.പി നേതാവ്

12:37pm 17/3/2016
owaisi_0

ന്യൂഡല്‍ഹി: ‘ഭാരത് മാതാകി ജയ്’ എന്ന് വിളിക്കില്ലെന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്. അദ്ദേഹത്തിന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ശ്യാം പ്രകാശ് ദ്വിവേദിയാണ് രംഗത്തെത്തിയത്. രാജ്യദ്രോഹിയായ ഉവൈസിക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും ശ്യാം പ്രകാശ് പറഞ്ഞു.

ഉവൈസി രാജ്യദ്രോഹിയാണെന്നും ‘ഭാരത മാത’യെ അവഹേളിച്ച ഉവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ അശോക് റോഡിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

യുവ തലമുറയില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതാണ് ഭാരത് മാതാ കി ജയ് എന്ന് വിളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ തന്റെ കഴുത്തില്‍ കത്തിവെച്ചാലും അങ്ങനെ വിളിക്കില്ലെന്നാണ് ഉവൈസി പ്രതികരിച്ചത്.