04:07pm
18/02/2016
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിനാല്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ കൈലാഷ് ചൗധരി. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തുകയും ചെയ്ത വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച രാഹുലും ദേശദ്രോഹിയാണ്. കോണ്‍ഗ്രസുകാരുടെ രാജകുമാരനുമായ രാഹുലിന് ഇന്ത്യയില്‍ തുടരാനുള്ള അവകാശമില്‌ളെന്നും ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി കാമ്പസ് സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കൈലാഷ് ചൗധരി രംഗത്തുവന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എയാണ് കൈലാഷ് ചൗധരി. തന്റെ മണ്ഡലത്തില്‍ നടന്ന കര്‍ഷക സമ്മേളനത്തിലാണ് ബി.ജെ.പി എം.എല്‍.എ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
അതേസമയം ബിജെപി എം.എല്‍.എയുടെ വിവാദ പ്രസ്താവനക്കെതിരെ രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് സചിന്‍ പൈലറ്റ് രംഗത്തുവന്നു. ബി.ജെ.പിയുടെ യഥാര്‍ഥ സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും കൈലാഷ് ചൗധരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സചിന്‍ പൈലറ്റ് പറഞ്ഞു. എം.എല്‍.എയെ പുറത്താക്കാന്‍ ബി.ജെ.പി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.