ഗുണത്തില്‍ ഒന്നാമത് ബദാം തന്നെ

11:03am
17/2/2016
download (6)

ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗം.കൊളസ്ട്രോളിനെ പേടിച്ച് പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്.എന്നാല്‍ ഹൃദ്രോഗം, സ്ട്രോക്ക് ഇവയെ തടയാന്‍ ബദാം ഉത്തമമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്.
ഒരു ബദാം വീതം ദിവസവും കഴിക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക് പാലില്‍ അരച്ചു ചേര്‍ത്ത് ബദാം കൊടുക്കാവുന്നതാണ്. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ.
ഇന്ത്യയില്‍ പഞ്ചാബിലും കാശ്മീരിലുമാണ് ബദാം കൂടുതലും കൃഷി ചെയ്യുന്നത്. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകവിഭവങ്ങളും ബദാമിലും അടങ്ങിയിരിക്കുന്നു.അതിനാല്‍ തന്നെ ഇവയുടെ പോഷക സമൃദ്ധിയും ഇരട്ടിയാണ്.സസ്യാഹാരം കഴിക്കുന്ന ഗുണമാണ് ബദാം ദിവസവും കഴിക്കുന്നതിലൂടെ കൈവരുന്നത്.
മറ്റു പരിപ്പു വര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പിനാവിശ്യമായ ഫോസ്ഫറസും ബദാമിലുണ്ട്.
ബദാമില്‍ അടങ്ങിയ നാരുകള്‍ ശരീരീത്തിനാവിശ്യമായ കാര്‍ബോഹൈഡ്രേറ്റുകളെ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് ക്രമമായി നിലനിര്‍ത്തുന്നു.അതിനാല്‍ പ്രമേഹ രോഗികളും ബദാം ഒഴിവാക്കേണ്ടതില്ല.
ഗര്‍ഭിണികള്‍ ബദാം കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഇതില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ മുന്‍കൂട്ടി തടയാന്‍ സാധിക്കും.
രാത്രിയില്‍ ബദാം തേനില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ കഴിക്കുന്നത് ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും കായിക ക്ഷമത കൂട്ടുകയും ചെയ്യും.
വിദേശിയരുടെ ഭക്ഷണക്രമത്തില്‍ ബദാം നിറഞ്ഞുനില്‍ക്കുന്നതിനു കാരണവും ഈ ഗുണങ്ങള്‍ തന്നെയാണ്. ബദാം മുളപ്പിച്ച് ആപ്പിള്‍, ഏത്തപ്പഴം എന്നിവ ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിനും പോഷണത്തിനും നല്ലതാണ്.