3/2/2016
കോട്ടയം: റബര്‍ വിലത്തകര്‍ച്ചയ്ക്ക് എതിരെ എല്‍.ഡി.എഫ് കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, മരണം, വിവാഹം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ എല്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് പ്രകടനങ്ങള്‍ നടക്കും.
റബര്‍വിലത്തകര്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്ന ജില്ലയെന്ന നിലയിലാണു കോട്ടയത്തു ഹര്‍ത്താല്‍ നടത്തുന്നതെന്നും കര്‍ഷകസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഹര്‍ത്താലിനുണ്ടെന്നും വിവിധ കര്‍ഷകസംഘടനകളും പിന്തുണ അറിയിച്ചതായും എല്‍.ഡി.എഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.