ജോയിച്ചന്‍ പുതുക്കുളം
08:19am
21/2/2016
</a
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ വലിയ നോമ്പുകാല ധ്യാനം മാര്‍ച്ച് 11,12,13 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തുന്നു.
സുപ്രസിദ്ധ ദൈവ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്പില്‍ നേതൃത്വം നല്‍കും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള 'മദര്‍ഹോം' ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പില്‍.
കാല്‍നൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വൈദീകര്‍ക്കും, സന്യസ്തര്‍ക്കും, അത്മായര്‍ക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാന്‍ പിതാവായ ദൈവം മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയുണ്ടായി.
ആത്മാഭിഷേകത്തിനും, അനുഗ്രഹവര്‍ഷത്തിനും, രോഗശാന്തിയ്ക്കും, കാരുണ്യവര്‍ഷത്തില്‍ ദൈവം നമുക്കായി നല്‍കുന്ന കാരുണ്യവും അനുഭവിച്ചറിയുവാനുള്ള ഈ ധ്യാനം മാര്‍ച്ച് 11-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരേയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരേയുമാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി വി. കുര്‍ബാന, ആരാധന, കുമ്പസാരം, കൗണ്‍സിലിംഗ്, ഭക്തിസാന്ദ്രമായ ഗാനശുശ്രൂഷ എന്നിവയും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.
കരുണയുടെ ഈവര്‍ഷത്തില്‍ വലിയ നോമ്പുകാലത്തില്‍ കുടുംബസമേതം ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിച്ച്, വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാന്‍ സതേണ്‍ കാലിഫോര്‍ണിയയിലുള്ള എല്ലാവരേയും ഇടവക വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, കൈക്കാര•ാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍ എന്നിവര്‍ ക്ഷണിക്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.