റെയില്‍വെ ബജറ്റ്‌

01:08pm  25/2/2016
download (2)

2000 സ്റ്റേഷനുകളില്‍ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍

തിരുവനന്തപുരത്തു നിന്ന് സബര്‍ബന്‍ സര്‍വീസ്

റയില്‍വേ കൂലികള്‍ ഇനി ‘സഹായക്’ എന്നാവും അറിയപ്പെടുക.

ഡല്‍ഹി സര്‍ക്കാറുമായി ചേര്‍ന്ന് റിംഗ് റെയില്‍വെ
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ലൈന്‍
തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് കൈകൊണ്ട് വിതരണം ചെയ്യുന്നതിനുള്ള ടെര്‍മിനലുകള്‍
എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും സി.സി.ടി.വി സംവിധാനം

വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകള്‍
തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ ‘ഉദയ്’ എക്‌സ്പ്രസുകള്‍ ഓടിക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് പ്രത്യേക കോച്ചുകള്‍
2,500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും

ടിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ക്കും പരാതി പരിഹാരത്തിനായും വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നടപ്പാക്കും
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലേക്ക് കൂടുതല്‍ ട്രെയിനുകള്‍
റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്കായി അന്ത്യോദയ എക്‌സ്പ്രസ്, മുഴുവന്‍ സീറ്റുകളും അണ്‍ റിസര്‍വ്ഡ് ആയി സാധാരണക്കാര്‍ക്കായി സഞ്ചരിക്കാവുന്ന ട്രെയിനുകള്‍.