റോഷിന്‍ മാമ്മന്റെ മാതാവ് മറിയാമ്മ മാമ്മന്‍ (79) നിര്യാതയായി

12:45pm
18/2/2016

ജോയിച്ചന്‍ പുതുക്കുളം
Obit_mariyamma_pic
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ പ്രവാസി ഗായകനും, സാമൂഹ്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തകനുമായ റോഷിന്‍ മാമ്മന്റെ മാതാവും, തലവടി കൊക്കോടില്‍ കുടുംബാംഗം പരേതനായ കെ.എം. മാമ്മന്റെ പത്‌നിയുമായ മറിയാമ്മ മാമ്മന്‍ (79) കോ’യത്ത് നിര്യാതയായി. സംസ്‌കാരം പിീട് നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. മാവേലിക്കര കുറ്റിശേരില്‍ മലയില്‍ കുടുംബാംഗമാണ് പരേത. പരേതനായ രഞ്ജിത്ത് മാമ്മന്‍, റെനി മാമ്മന്‍ (കോ’യം), റോഷിന്‍ മാമ്മന്‍ (ന്യൂയോര്‍ക്ക്), പരേതനായ റോബിന്‍ മാമ്മന്‍ എിവര്‍ മക്കളും, അനിത, റെനി, ഷൈല (ന്യൂയോര്‍ക്ക്) എിവര്‍ ജാമാതാക്കളുമാണ്. റോഷന്‍, റെന്‍സ്, രേഷ്മ, രാഹുല്‍, റഹ്‌ന എിവര്‍ കൊച്ചുമക്കളാണ്.

സ്റ്റാറ്റന്‍ഐലന്റിലെ ആത്മീയ-സാംസ്‌കാരിക- എക്യൂമെനിക്കല്‍ മേഖലയില്‍ സജീവസാിധ്യമായ റോഷിന്‍ മാമ്മന്റെ പ്രിയ മാതാവിന്റെ ആകസ്മിക വേര്‍പാടില്‍ എക്യൂമെനിക്കല്‍ കൗസില്‍ പ്രസിഡന്റും, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരിയുമായ റവ. മാത്യൂസ് ഏബ്രഹാം, സെക്ര’റി ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ട്രഷറര്‍ പൊച്ചന്‍ ചാക്കോ, ഫോമ ജനറല്‍ സെക്ര’റി ഷാജി എഡ്വേര്‍ഡ്, ഫോമ പി.ആര്‍.ഒ ജോസ് ഏബ്രഹാം, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് പ്രസിഡന്റ് ചാക്കോ മാണി (സാജന്‍ പാമ്പാടി) തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.