ജോയിച്ചന്‍ പുതുക്കുളം
08:32am
21/2/2016
ഫ്‌ളോറിഡ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 26, 27, 28(വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.
ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ പ്രശസ്ത വചനപ്രഘോഷകരായ റവ:ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍: ജയിംസ്‌കുട്ടി ചമ്പക്കുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ്ബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകള്‍ ബ്രദര്‍: മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 26ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 9.30 വരെയും, 27ാം തീയ്യതി ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ വൈകീട്ട് 6.00 മണിവരെയും, 28ാം തിയ്യതി ഞായറാഴ്ച രാവിലെ 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.
വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേയ്ക്ക് കടന്നുവരുവാനും സഭാ വ്യത്യാസഭേദമെന്യേ ഏവരെയും ഇടവകവികാരി റവ.ഫാ. ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിക്ഷേകപ്രാര്‍ത്ഥനയും, കുടുംബനവീകരണപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഡോമിനിക് മഠത്തില്‍കളത്തില്‍(വികാരി, സേക്രട്ട് ഹാര്‍ട്ട് കാനായ കാത്തോലിക്ക് ഫോറോന ചര്‍ച്ച്, താമ്പ). ഫാ. 813 330 6672.