വരുണ്‍ സിന്ധു കുല്‍ കൗമുദി എന്‍.ഐ.എ ഐ.ജി

27-03-2016
niaig_02603016
ആന്ധ്രപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വരുണ്‍ സിന്ധു കുല്‍ കൗമുദിയെ എന്‍.ഐ.എയുടെ പുതിയ ഐ.ജിയായി നിയമിക്കും. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. 1986 ബാച്ച് ഐ.പി.എസ് ഓഫീസറായ കൗമുദി ഇപ്പോള്‍ ആന്ധ്ര എ.ഡി.ജി.പിയായി സേവനമനുഷ്ഠിക്കുകയാണ്.
നേരത്തെ സി.ബി.ഐയില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന കാലിത്തീറ്റ കുംഭകോണം അന്വേഷിച്ചത് കൗമുദിയാണ്. കോളിളക്കം സൃഷ്ടിച്ച സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതും ഈ ഉദ്യോഗസ്ഥനാണ്.