വൈശാഖസന്ധ്യ 2016- ഏപ്രില്‍ 3-ന് മയാമിയില്‍

09/40am 02/3/2016

ജോയിച്ചന്‍ പുതുക്കുളം
vaisakasandhya_pic

മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ ഹിന്ദു മലയാളി സംഘടനയായ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (കെ.എച്ച്.എസ്.എഫ്) ആഭിമുഖ്യത്തില്‍ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളെ അണിനിരത്തി ‘വൈശാഖസന്ധ്യ 2016’ എ മെഗാഷോ ഏപ്രില്‍ 3-ന് ഞായറാഴ്ച വൈകുരേം 6 മണിക്ക് അരങ്ങേറുു.

സ്വന്തമായി ഒരു പ്രാര്‍ത്ഥനാമന്ദിരം എ ലക്ഷ്യവുമായി കെ.എച്ച്.എസ്.എഫ് സംഘടിപ്പിക്കു രണ്ടാമത് പരിപാടിയാണിത്.

മലയാള സിനിമാരംഗത്തെ പ്രഗത്ഭരായ ഗോവിന്ദ് പത്മസൂര്യ, മിയ, ഹേമന്ത് മേനോന്‍, കൃഷ്ണപ്രഭ, പിണി ഗായകരായ അഫ്‌സല്‍, വിവേകാന്ദ്, അഖില ആനന്ദ് എിവരും ഹാസ്യതാരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ പ്രദീപ് ലാല്‍ എിവരും ഉള്‍പ്പെടു പരിപാടിക്ക് ലൈവ് ഓക്കസ്ട്രയുടെ അകമ്പടിയുണ്ട്. 2016-ലെ ആദ്യ മെഗാഷോ എ പ്രത്യേകതയും വൈശാഖസന്ധ്യയ്ക്കുണ്ട്.

ഏപ്രില്‍ മൂാംതീയതി കോറല്‍ സ്പ്രിംഗ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുത്. മെഗാഷോയുടെ വിജയത്തിലേക്ക് എല്ലാ മലയാളികളുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുതായി പ്രസിഡന്റ് ശ്രീമതി സഞ്ചു എബി അഭ്യര്‍ത്ഥിച്ചു.
പത്മകുമാര്‍ കെ.ജി. അറിയിച്ചതാണിത്.