03:05pm 28/06/2016
റിയാദ്: വ്യാഴാഴ്ച വരെ രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ചില ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലും റിയാദിന്‍െറ ചില ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. കടുത്ത ചൂടും ഈ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഈ സാഹചര്യം അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പരിസ്ഥിതി വകുപ്പ് മേധാവി ഡോ. മന്‍സൂര്‍ ബിന്‍ അതിയ്യ അല്‍മസ്റൂഇ അറിയിച്ചു. റിയാദിലും ഖസീമിലും നേരിയ തോതിലേ ഉഷ്ണക്കാറ്റടിക്കൂ. ഈ സമയങ്ങളില്‍ 48 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയരാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഖതറിലും ബഹ്റൈനിലും ഇതേ കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.