മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ജയിലില്‍ എത്തും. വീട്ടുകാര്‍ സ്വാഗത പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന ബോളിവുഡ് താരത്തെ നല്ല നടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്.