09:48 am 22/8/2016
പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. സര്‍ക്കാറിന്റെ നിലപാടുകള്‍ക്കപ്പുറം ദേവഹിതം നോക്കണം. വിവാദങ്ങളുണ്ടാക്കാന്‍ ചില ആസൂത്രിതശ്രമം നടക്കുന്നതായും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദൈവത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നതാണ് സങ്കല്‍പം. പണം വാങ്ങി ദര്‍ശനം അനുവദിക്കുന്ന രീതിയോട് യോജിക്കുന്നില്ല. പണമുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നത് ശരിയല്ലെന്നും തന്ത്രി വ്യക്തമാക്കി.
വര്‍ഷം മുഴുവന്‍ ദര്‍ശനമെന്ന കാര്യത്തില്‍ ഏകപക്ഷീയ തീരുമാനമെടുക്കാനാകില്ല. മണ്ഡല കാലത്താണ് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. ശബരിമലയിലെത്താന്‍ സ്ത്രീകളെന്തിനാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നും അമ്പത് വയസുവരെ കാത്തിരുന്നു കൂടെയെന്നും കണ്ഠര് രാജീവര് ചോദിച്ചു.