ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും.

09:50 am 22/08/2016
download
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യവിമാനം തിങ്കളാഴ്ച വൈകീട്ട് 3.20ന് പുറപ്പെടും. ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീലാണ് വിമാനം ഫ്ളാഗ് ഓഫ് ചെയ്യുക. 450 തീര്‍ഥാടകരാണ് ഈ വിമാനത്തിലുണ്ടാവുക. തുടര്‍ന്ന് ഒന്നാം തീയതി വരെ എല്ലാ ദിവസവും രണ്ട് വിമാനമുണ്ടാകും. രണ്ടാം തീയതി മുതല്‍ അഞ്ചുവരെ ഓരോ വിമാനമാണ് ഉണ്ടാവുക. ഹജ്ജ് ക്യാമ്പില്‍ ആരോഗ്യവകുപ്പിന്‍െറ പ്രത്യേക മെഡിക്കല്‍ സെന്‍റര്‍ തുറന്നിട്ടുണ്ട്.

ആയുര്‍വേദം, അലോപ്പതി, ഹോമിയോ ചികിത്സകള്‍ ഇവിടെ ലഭിക്കും. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പൊലീസ് സേവനവും ലഭ്യമാണ്. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുല്‍കരീമിന്‍െറ നേതൃത്വത്തില്‍ 25 ഉദ്യോഗസ്ഥരടങ്ങിയ ഹജ്ജ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.