ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍: 2016-ലെ ഭാരവാഹികള്‍

09:55am
16/2/2016
ജോയിച്ചന്‍ പുതുക്കുളം
ecumenical_election_pic1
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ ഭാരവാഹികളെ ഫെബ്രുവരി ഒമ്പതാം തീയതി സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ബഹു. ഫാ. ദാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു.

പ്രസിഡന്റ്- ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍
വൈസ് പ്രസിഡന്റ്- ഫാ. ബാബു മഠത്തിപ്പറമ്പില്‍
സെക്രട്ടറി- ബെഞ്ചമിന്‍ തോമസ്
ജോയിന്റ് സെക്രട്ടറി- ആന്റോ കവലയ്ക്കല്‍
ട്രഷറര്‍- മാത്യു മാപ്ലേട്ട്

യൂത്ത് ഫോറം

ഫാ. ഹാം ജോസഫ്
ബെന്നി പരിമണം
സനില്‍ ഫിലിപ്പ്
ജോയ്‌സ് ജോര്‍ജ്

വിമന്‍സ് ഫോറം

ആഗ്‌നസ് തെങ്ങുംമൂട്ടില്‍
ഡെല്‍സി മാത്യു
മേഴ്‌സി മാത്യു കളരിക്കമുറി

മീഡിയ & പബ്ലിസിറ്റി

ജോയിച്ചന്‍ പുതുക്കുളം
ജെയിംസണ്‍ മത്തായി

ഓഡിറ്റര്‍

ജോണ്‍സണ്‍ കണ്ണൂക്കാടന്‍
എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

സ്ഥാനം ഒഴിയുന്നവരായ പ്രസിഡന്റ് ഫാ. ദാനിയേല്‍ ജോര്‍ജും, സെക്രട്ടറി ജോര്‍ജ് പണിക്കരും പുതിയ ഭാരവാഹികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ് ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരുടേയും ഹൃദയംഗമമായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു സംസാരിച്ചു. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി ജോര്‍ജ് പണിക്കരില്‍ നിന്നും, പുതിയ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് കൗണ്‍സിലിന്റെ രേഖകള്‍ അടങ്ങുന്ന ലാപ്‌ടോപ് കംപ്യൂട്ടറും, മുന്‍ ട്രഷറര്‍ ജോര്‍ജ് പി. മാത്യുവില്‍ നിന്നും പുതിയ ട്രഷറര്‍ മാത്യു മാപ്ലേട്ട് അക്കൗണ്ട്‌സ് രേഖകള്‍ സ്വീകരിച്ചുകൊണ്ട് ചുമതലകള്‍ ഏറ്റെടുത്തു.

അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായുള്ള കൗണ്‍സില്‍ മാര്‍ത്തോമാ, സി.എസ്.ഐ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയാണ്. ക്രിസ്തുവില്‍ നാം ഒന്ന് മുദ്രവാക്യവുമായി മുന്നേറുന്ന ഈ പ്രസ്ഥാനം അതിന്റെ മുപ്പത്തിമൂന്നാമത് വര്‍ഷത്തിലേക്ക് കാല്‍വെയ്ക്കുകയാണ്. ആദ്ധ്യാത്മിക, ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാ-കായിക മേഖലകളില്‍ ഊന്നില്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കൗണ്‍സില്‍ നടത്തുന്നത്. 2016-ലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും പ്രാര്‍ത്ഥനാ സഹായ സഹകരണങ്ങള്‍ പുതിയ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.