ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ ഫോണുകള്‍ ത്രീഡി ഗ്ളാസ്- മെറ്റലിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വളഞ്ഞ അരികുകള്‍ കൈകളില്‍ വഴുതാതെ ഇരിക്കും. എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്ളേയാണ് മറ്റൊരു പ്രത്യേകത. വിരല്‍കൊണ്ട് സ്ക്രീനില്‍ തൊട്ടില്ളെങ്കിലും ഒരു ഫോണ്‍ കോളോ നോട്ടിഫിക്കേഷനോ കണ്ണില്‍പെടാതെ പോകില്ല. കൂടുതല്‍ വ്യക്തവും കൃത്യതയുമുള്ള ഡ്യുവല്‍ പിക്സല്‍ കാമറയുമായാണ് രണ്ട്ഫോണുകളും എത്തിയിരിക്കുന്നത്. അതിവേഗ ഷട്ടര്‍ വേഗം, കൃത്യമായ ഓട്ടോ ഫോക്കസ്, ാേമഷന് പനോരമ എന്നിവക്ക് പുറമേ പ്രകാശം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ കാമറ സഹായിക്കും. സാംസങ് ഗാലക്സി എസ് 6നെക്കാളും മികച്ച പ്രകടനം കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ് 7ന്റെ ഡിസ്പ്ളേ സ്ക്രീന്‍ 5.1 ഇഞ്ചും എസ് 7 എഡ്ജിന്റെത് 5.5 ഇഞ്ചുമാണ്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. വെള്ളവും പൊടിയും ഏശില്ല. ഗ്യാലക്സി എസ് 6 എഡ്ജില്‍ എഡ്ജ് യു.എക്സ് എന്ന പുതിയ സംവിധാനമുണ്ട്. ഇമെയില്‍, സെല്‍ഫി മോഡ്, പനോരമ മോഡ്, ആപ്പുകള്‍ എന്നിവ എളുപ്പത്തില്‍ എടുക്കാന്‍ ഷോര്‍ട്ട്കട്ടുകള്‍ ഇതിലുണ്ട്. എഡ്ജിന്റെ വശങ്ങളിലെ ഡിസ്പ്ളേയിലാണ് ഇവ പ്രത്യക്ഷമാവുക. സിമ്മും ആവശ്യമുള്ളപ്പോള്‍ 200 ജി.ബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇടാവുന്ന ഹൈബ്രിഡ് സിം ട്രേയാണ്. ഗെയിം കളിക്കുമ്പോള്‍ നോട്ടിഫിക്കേഷനുകളും മറ്റും കുറച്ച് ബാറ്ററി ശേഷി കുറക്കും. കൂടാതെ ഗെയിം ലോഞ്ചര്‍, ഏറെനേരം ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചൂടാവാതിരിക്കാന്‍ അകത്ത് കൂളിങ് സംവിധാനം എന്നിവയുണ്ട്. വിരലടയാള സ്കാനര്‍, ബാര്‍കോഡ് സാങ്കേതികവിദ്യ, മാഗ്നറ്റിക് സെക്യൂര്‍ ട്രാന്സ്മിഷന്, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവ വഴി സുരക്ഷിതമായി പണമിടപാട് നടത്താന്‍ സാംസങ് പേ അവസരമൊരുക്കുന്നു.