സരിതക്ക് താന്‍ ഒരു സഹായവും ചെയ്തിട്ടില്ലന്ന് : മന്ത്രി അര്യാടന്‍

download

08:35pm
തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതയുടെ ആരോപണങ്ങള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിഷേദിക്കുന്നു. സരിതക്ക് വേണ്ടി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിത ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും നടത്തിക്കൊടുത്തിട്ടില്ല. പിന്നെ എന്തിന് സരിത തനിക്ക് പണം നല്‍കണമെന്നും ആര്യാടന്‍ പറഞ്ഞു. അനര്‍ട്ടുമായി ബന്ധപ്പെട്ടും ഒരു സഹായവും ചെയ്തിട്ടില്ല. അതേസമയം സരിത രണ്ട് മൂന്ന് തവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍ സമ്മതിച്ചു.