ഇപ്പോള്‍ മമ്മൂക്കയാണ് സോഷ്യല്‍മീഡിയയിലെ താരം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം കണ്ട് ത്രില്ലടിച്ചിരിക്കുകകയാണ് ആരാധകര്‍. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷമാണ് മമ്മുക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.