സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

09:40am 24/6/2016
Newsimg1_79169920
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ഓര്‍മ്മത്തിരുന്നാളിനു ജൂണ്‍ 26-ന് കൊടിയേറുന്നു. 11 മണിക്കുള്ള ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ടോം പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു. രൂപതാ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ കൊടിയേറ്റ് കര്‍മ്മത്തിനു നേതൃത്വം നല്‍കും.

ജൂണ്‍ 27,28,29,30 തീയതികളില്‍ വൈകിട്ട് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 29-നു മലങ്കര ക്രമത്തിലുള്ള കുര്‍ബാനയ്ക്ക് ഫാ. ബാബു മഠത്തില്‍പറമ്പില്‍ കാര്‍മികത്വം വഹിക്കുന്നു.

ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച 5 മണിക്ക് ഇംഗ്ലീഷിലുള്ള ആഘോഷമായ കുര്‍ബാനയ്ക്കും, നൊവേനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 7 മണിക്ക് ഇടവകയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന സീറോ മലബാര്‍ നൈറ്റ് അരങ്ങേറും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഈ ദൃശ്യവിരുന്നിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മെത്രാഭിഷേകദിനം ആഘോഷിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്തിനേയും, പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിനേയും ഇടവക ജനം പ്രത്യേകം അനുമോദനങ്ങള്‍ ഈ അവസരത്തില്‍ അര്‍പ്പിക്കുന്നതാണ്.

ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്കുള്ള ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാന ഫാ. ജോസഫ് പാലയ്ക്കല്‍ സി.എം.ഐയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നു. റവ.ഫാ. ഡേവിഡ് മൗറി വചന സന്ദേശം നല്‍കും. ഇടവകയിലെ യുവജനങ്ങള്‍ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ തിരുനാള്‍ നൈറ്റ് (വിസ്മയം 2016) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാള്‍ നൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ജൂലൈ 3-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കുര്‍ബാന ഉണ്ടായിരിക്കും. വൈകിട്ട് 4.30-നു ആരംഭിക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം ഫാ. ബ്രിറ്റോ ബെര്‍ക്കുമാന്‍സ് നല്‍കുന്നു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും, അതിനുശേഷം സ്‌നേഹവിരുന്നും നയനാനന്ദകരമായ ലേസര്‍ഷോയും ഉണ്ടായിരിക്കും.

ജൂലൈ 4-ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പരേതാത്മാക്കള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

ജൂലൈ 10-നു ഞായറാഴ്ച രാവിലെ 8 മണിക്ക് ഫാ. പോള്‍ പൂവത്തിങ്കലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. 11 മണിക്ക് മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും കാര്‍മികത്വം വഹിക്കും.

ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഈ തിരുനാളിന്റെ എല്ലാ തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുവാനായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും യുവജനങ്ങളും ഏവരേയും ക്ഷണിക്കു­ന്നു.