സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സയുടെ കുതിപ്പ്

09:22am 13/3/2016
images (1)

ബാഴ്‌സലോണ: നെയ്മര്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 60ത്തിന് ഗെറ്റാഫയെ വീഴ്ത്തിയാണ് ബാഴ്‌സ സീസണിലെ 24ാം ജയം സ്വന്തമാക്കിയത്. മുനിര്‍ ഹദ്ദാദി (19′), നെയ്മര്‍ (32,52), ലയണല്‍ മെസ്സി (40), അര്‍ദ തുറാന്‍ (57) എന്നിവര്‍ വലകുലുക്കി. എട്ടാം മിനിറ്റില്‍ യുവാന്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്‌സ ആദ്യം സ്‌കോര്‍ ചെയ്തത്. മെസ്സി ഒരിക്കല്‍ കൂടി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നതിനും നൂകാംപ് സാക്ഷ്യം വഹിച്ചു. അതേസമയം, അടിച്ച ഒരു ഗോളിന് പുറമെ മൂന്ന് ഗോളിന് അസിസ്റ്റ് ചെയ്തതും അര്‍ജന്റീന താരം തന്നെ.
പട്ടികയില്‍ 29 കളിയില്‍ 75 പോയന്റുമായി ഒന്നാമതാണ് ബാഴ്‌സ. രണ്ടാമതുള്ള അത്‌ലറ്റികോക്ക് 64 പോയന്റാണ് സമ്പാദ്യം.