11:46 AM 28/06/2016
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം.
മൂന്നു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 22,640 രൂപയായിരുന്നു പവൻ വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.67 ഡോളർ താഴ്ന്ന് 1,317.54 ഡോളറിലെത്തി.