കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച. ജനുവരി 14 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ സ്വീകരിക്കും. ശനിയാഴ്ച വരെ 64,000 അപേക്ഷകളാണ് ലഭിച്ചത്. ഈ വര്‍ഷവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍നിന്ന് തന്നെയാണ്. ഗുജറാത്താണ് ഇന്നലെ വരെ രണ്ടാം സ്ഥാനത്ത്.