ജിദ്ദ: ഇത്തവണത്തെ വര്‍ഷത്തെ ഹജ് കരാറിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവെച്ചു.ജിദ്ദയിലെ ഹജ്മന്ത്രാലയത്തില് വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെസിങ്ങും സൗദി ഹജ്മന്ത്രി ഡോ. ബന്ദര്‍ ഹിജാറും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു.ഹറമിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2013 ല്‍ ഹജ് ക്വാട്ടയില്‍ 20 ശതമാനം വെട്ടിക്കുറച്ചിരുന്നു, അത് പ്രകാരം ഇത്തവണയും ഒരു രാജ്യത്തിനും ഹജ് ക്വാട്ട വര്‍ദ്ധിപ്പിച്ചിട്ടില്ല.കരാര്‍ പ്രകാരം 1,36,0 20 പേര്‍ക്കാണ് ഹജിനായി ഇന്ത്യയില്‍ നിന്നും അവസരം ലഭിക്കുക. ഇതില്‍ കേന്ദ്ര ഹജ് കമ്മറ്റി വഴി 1,00,020 പേര്‍ക്കും സ്വകാര്യ ഗ്രൂപ്പ് വഴി 36,000 തീര്‍ത്ഥാടകരമാണ് ഹജ് നിര്‍വഹിക്കാന്‍ എത്തുക.
മക്കയില്‍ 36,000 പേര്‍ക്ക് ഗ്രീന്‍ കാറ്റഗറി സൗകര്യവും 64000 പേര്‍ക്ക് അസീസിയയിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 2016 ലെ ഹജ് തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ താമസവും ,അവര്‍ക്ക് നല്കേണ്ടുന്ന സൗകര്യങ്ങളെയും കുറിച്ച് തീരുമാനമായിട്ടുണ്ട്. ഹജ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി അഹമദ് ജാവേദ്, സൗദി ഡെപ്യൂട്ടി ഹജ് മന്ത്രി ഹുസൈന് ഷരീഫ് ,ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ്.മുബാറക് ,ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവര്‍ പങ്കെടുത്തു.