ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

10:09am
19/2/2016
1455846468_hardhik

അഹമ്മദാബാദ്: പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി . സൂററ്റ് ജയിലിലാണ് അദ്ദേഹമുള്ളത്. 18 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് ഹര്‍ദിക് ജയില്‍ സൂപ്രണ്ട് ആര്‍.എന്‍.പാണ്ഡേയ്ക്ക് കത്ത് നല്‍കിയിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഹര്‍ദിക്കിനെയും മറ്റ് സമര നേതാക്കളെയും ജയിലില്‍ അടച്ചിരിക്കുന്നത്.
സമര നേതാക്കളെ പുറത്തുവിടണമെന്നും സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ഇന്നലെ മുതലാണ് ഹര്‍ദിക്ക് നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചേ മുതല്‍ ഹര്‍ദിക് ഭഷണമോ വെള്ളമോ കഴിക്കുന്നതിന് കൂട്ടാക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഹര്‍ദിക്കിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍