സുരേഷ്ഗോപിയും മുകേഷും രാഷ്ട്രീയത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുമോ?

10:02am
19/2/2016

images (2)

തിരുവനന്തപുരം: സിനിമയില്‍ രാഷ്ട്രിയം കളിക്കാം , എന്നാല്‍ സിനിമാക്കാര്‍ക്ക് രാഷ്ട്രയത്തില്‍ ഇറങ്ങിയാല്‍ വിജയ സാധ്യത പരിമിതമാണ് . ഗണേശ്, ഇന്നസെന്റ് തുടങ്ങിയ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയത്തില്‍ വിജയം നേടിയവര്‍. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബിജെപിയും തങ്ങളുടെ സഹയാത്രികരായ സിനിമാക്കാരില്‍ ചിലരെ രംഗത്ത് ഇറക്കുമെന്നാണ് അണിയറയില്‍ കേള്‍ക്കുന്ന ശ്രുതി.
സിനിമയില്‍ ജനസേവകനയും നല്ലവനായും ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പര്‍താരം സുരേഷ്ഗോപിയും നായകനടനായി തിളങ്ങുകളും സഹ നടനായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ആളുമായ മുകേഷുമാണ് ഇക്കാര്യത്തില്‍ മുമ്പന്മാരായി നില്‍ക്കുന്നത്. സുരേഷ്ഗോപി ബിജെപിയുടെ പത്തനംതിട്ടയിലേയോ തിരുവനന്തപുരത്തേയോ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് കേള്‍ക്കുന്നത്. ഇടതു പരിപാടികളില്‍ സജീവമായ മുഖമായ മുകേഷിനെ സിപിഐയുടെ ഭാഗമായി എല്‍ഡിഎഫും പരീക്ഷിച്ചേക്കും.
സിനിമാതാരങ്ങളെ ഇറക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ പേരിലാണ് കൂടുതല്‍ ഊഹാപോഹങ്ങള്‍. ഇടതുപക്ഷ സഹയാത്രികരായ ശ്രീനിവാസന്‍, കലാഭവന്‍ മണി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഉപയോഗിച്ചാല്‍ ചാലക്കുടിക്കാര്‍ക്ക് ഏറെ പ്രിയങ്കരനായ മണിയെ സിപിഎം തൃശൂരില്‍ എവിടെയെങ്കിലും മത്സരിപ്പിക്കും.
അതേസമയം അടുത്ത കാലത്ത് തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പുറത്തു വിടുകയും കോണ്‍ഗ്രസ് വേദികളില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സിദ്ദിഖിനെ യുഡിഎഫ് പാളയത്തില്‍ മത്സരരംഗത്ത് കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. എല്‍ഡിഎഫ് അനുഭാവം ഏറെ പ്രശസ്തമാണെന്നിരിക്കെ സംവിധായകരായ ആഷിക് അബു, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ആഷികിന്റെ നടിയായ ഭാര്യ റീമ കല്ലിങ്കല്‍ എന്നിവരില്‍ ആരെങ്കിലുമൊക്കെയും എല്‍ഡിഎഫില്‍ കണ്ടേക്കും.