ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു

03:40pm 7/6/2016
download (4)
ധാക്കാ: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ക്രൂരമായ ആക്രമണം തുടരുന്നു. പശ്ചിമ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാത സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ആനന്ദ് ഗോപാല്‍ ഗാംഗുലി (70)യാണ് ചൊവ്വാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായത്. നൊള്‍ഡാംഗയിലെ വീടിനു സമീപമുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു ഭവനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഇന്നു രാവിലെ പോയ ആനന്ദിനെ തലയറുത്ത നിലയില്‍ കര്‍ഷകരാണ് വയലില്‍ നിന്ന് കണ്ടെടുത്തത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും കൊലപാതകത്തിന്റെ രീതിവച്ച് ഇസ്ലാമിക തീവ്രവാദികള്‍ തന്നെയാണ് കൊല നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.
അസഹിഷ്ണുത തുടരുന്ന ബംഗ്ലാദേശില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ മതന്യൂനപക്ഷ, മതേതര, പുരോഗമനവാദികളായ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. പത്ത് ആഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ആളാണ് ഗാംഗുലി