അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും.

11:09 am 11/3/2017
download
ലക്നോ: ഉത്തർപ്രദേശിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് ഗവർണറെ കാണുന്നത്.

യുപിയിൽ ഭരണകക്ഷിയായിരുന്ന എസ്പി തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെയാണ് അദ്ദേഹം രാജി സമർപ്പിക്കുന്നത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 75 സീറ്റിൽ മാത്രമാണ് ഇതുവരെ മുന്നേറാൻ കഴിഞ്ഞത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ബിജെപി യുപിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പായി കഴിഞ്ഞു.