അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​

07:15 am 9/3/2017
images (3)

കൊച്ചി: ലിജോ ജോസ്​ പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെ പുകഴ്ത്തി നടൻ മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.