07:40 am 11/5/2017
– ജോസ് എം. ജോര്‍ജ്
മെല്‍ബണ്‍ : മെല്‍ ബണിലെ അങ്കമാലി നെടുമ്പാശ്ശേരി പ്രദേശങ്ങളിലെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി ആന്റ് നെടും പാശ്ശേരി ജഅഅച രൂപീകരിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ്. ആന്റണീസ് പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.പാന്‍ പ്രസിഡന്റായി ശ്രീ.നിക്‌സണ്‍ ചാക്കുണ്ണിയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി പോളി ചിറമേല്‍, ജനറല്‍ സെക്രട്ടറിയായി ആഷ്‌ലി തോമസ്, ജോയിന്റ് സെക്രട്ടറിയായി ആര്‍വി പൗലോസ്, ട്രഷററായി ധന്യ ക്ലീറ്റസ്, പി.ആര്‍.ഓ.ആയി ബിജി തോമസ് എന്നിവരെയും യോഗം ഐകകണ്ടേന തെരഞ്ഞെടുത്തു, കമ്മറ്റിയംഗങ്ങളായി ഡോ.ഷാജി വര്‍ഗീസ്, ചാക്കോ അരീക്കന്‍, ജയ്‌സണ്‍ മറ്റപ്പള്ളി, പ്രശാന്ത് തോമസ്, സുനില്‍ പോള്‍ , ജോണ്‍ ദേവസ്സി, ബിനു സ്റ്റീഫന്‍, മിനു ആന്റണി, സജി ഇട്ടീര, ജി ജോ പൗലോസ്, വിനോജ് വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസ്, ബിജു നെറ്റിനപ്പിള്ളി, നിജു ചാക്കുണ്ണി, എന്നിവരെയും പെതുയോഗം തെരഞ്ഞെടുത്തു.വളരെ ജനാധിപത്യപരമായി നടന്ന തെര ഞ്ഞെടുപ്പില്‍ അങ്കമാലി നെടുംബാശ്ശേരി നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.ഈ പ്രദേശത്ത് താമസക്കാരായ പ്രവാസികള്‍ക്ക് ഏവര്‍ക്കും പാന്‍ അംഗമാകാം.ഇതിന്റെ വിപുലമായ ഔപചാരികമായ ഉല്‍ഘാടനം ഉടന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.തെരഞ്ഞെടുപ്പിന് ശേഷം പാന്‍ കുടുംബത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടന്നു.പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഫെയ്‌സ് ബുക്ക്, വാട്ട്‌സ് അപ് പാന്‍ കൂട്ടായ്മകള്‍ രൂപീകരിക്കുവാന്‍ പ്രത്യേകം കമ്മറ്റികളെ ചുമതലപ്പെടുത്തി. നാട്ടില്‍ കഷ്ട്ടത അനു ഭവിക്കുന്നയാളുകള്‍ക്ക് ജീവ കാരുണ്യപ്രവര്‍ത്തനം നടത്താനും യോഗത്തില്‍ തീരുമാനമായി.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കുകയും സ്വന്തം നാട്ടുകാരെ പരിചയപ്പെടാനും അവസരം ഒരുക്കിയ പാന്‍ കമ്മറ്റിയെ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ അനു മോദിച്ചു.