08:00 am 15/3/2017

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അഞ്ചു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജഗത് എന്ന 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നെബ്സറായ് പ്രദേശത്താണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും മറ്റ് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
