അഞ്ചു സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ തിയതികൾ ഇന്ന്​ പ്രഖ്യാപിക്കും.

11:30 AM 04/01/2017
download (6)
ന്യൂഡൽഹി: അഞ്ചു സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതികൾ ഇലക്​ഷൻ കമ്മീഷൻ ഇന്ന്​ പ്രഖ്യാപിക്കും. ഉത്തർ പ്രദേശ്​, പഞ്ചാബ്​, മണിപ്പൂർ, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തിയതിയാണ്​ ഇന്ന്​ ഉച്ചക്ക്​ 12 മണിയോടുകൂടി പ്രഖ്യാപിക്കുക.

750 കമ്പനി പാരാമിലിട്ടറി സേനയും 100 കമ്പനി ആംഡ്​ പൊലീസ്​ സേനയും കൂടാതെ 85,000 സുരക്ഷാ ഉദ്യോഗസ്​ഥരെയും തെരഞ്ഞെടുപ്പ്​ സുഗമമാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്​. ഏഴു ഘട്ടമായാണ്​ ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ്​ നടക്കുക. മറ്റിടങ്ങളിൽ ഒറ്റഘട്ടമായും നടക്കും.