അഞ്ച്​ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ​കുവൈറ്റ്​ വിലക്കേർപ്പെടുത്തുന്നു.

06:16 pm 2/1/1017
download
കുവൈറ്റ്​ സിറ്റി: അഞ്ച്​ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ​കുവൈറ്റ്​ വിലക്കേർപ്പെടുത്തുന്നു. ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ അമേരിക്കയിലേക്ക് പ്രസിഡൻറ് ​ഡൊണൾഡ്​ ട്രംപ്​ വിലക്കേർപ്പെടുത്തിയതിന്​ പിന്നാലെയാണ് ​കുവൈറ്റി​െൻറ നീക്കം. സിറിയ, ഇറാഖ്​, പാകിസ്താൻ, അഫ്​ഗാനിസ്​താൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്​ വിലക്ക്​.

മുസ്ലിം തീവ്രവാദികൾ രാജ്യത്തേക്ക്​ കടക്കാതിരിക്കാൻ ഇൗ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ വിസക്ക്​ അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ്​ സർക്കാർ അറിയിച്ചതായി എ.എൻ.െഎ ആണ്​ റിപ്പോർട്ട്​ ചെയ്തത്​. അതേസമയം പാകിസ്​താൻ വാർത്ത നിഷേധിച്ചിട്ടുണ്ട്​.

കുവൈറ്റിലെ പാക്​ അംബാസഡർ ഗുലാം ദസ്​തഗിറിനെ ഉദ്ധരിച്ച്​ ജിയോ ടീവിയാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്​തത്​. പാക്​പൗരൻമാർക്ക്​ കുവൈറ്റിലേക്ക്​ വിസ നിരോധമേർപ്പെടുത്തിയിട്ടില്ലെന്നാണ്​ ദസ്​തഗിർ പറഞ്ഞത്​. അമേരിക്കയിലേക്ക്​ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്​താനെയും ഉൾപ്പെടുത്തിയേക്കുമെന്ന്​വൈറ്റ്​ഹൗസ്​ പ്രസ്​സെക്രട്ടറി സീൻ സ്​പൈസർ നേരത്തെ പറഞ്ഞിരുന്നു.