അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.: സ്വാമി ഗുരുപ്രസാദ്

09:05am 24/7/2016
Newsimg1_90475165
തിരുവനന്തപുരം: ആത്മീയ വിദ്യാഭ്യാസത്തില്‍ അടിത്തറ ഇല്ലാതായാല്‍ ധാര്‍മ്മികത അകന്നു പോകുമെന്ന് ഗുരൂധര്‍മ്മപ്രചാരണ സഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. ജീവിതത്തില്‍ പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ ആത്മീയ അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌­കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതീയ സംസ്­കാരത്തിനെ ഹിന്ദു സംസ്­കാരം എന്നല്ല മാനവികതയുടെ സംസ്­കാരം എന്നാണ് പറയേണ്ടത് ഹിന്ദു സംസ്­കാരത്തിന് സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്­കാരങ്ങള്‍ ഉണ്ട്.
മായന്‍ സംസ്­കാരം നിലനിന്ന മെക്‌­സിക്കോയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് ഭാരതീയ രീതിയില്‍. ആഫ്രിക്കയില്‍ ഭാരതീയ രീതിയിലുള്ള ഹോമത്തിനും ഗുരുതിക്കും സമാനമായ ആചാരങ്ങളുണ്ട്.
ഭാരതീയ സംസ്­കാരം ലോകം മുഴുവന്‍ എത്തിക്കാന്‍ ഇന്നും നമുക്കാവുന്നുണ്ട്.
അതിന്റെ ഏറ്റവും വലിയ തെളിവാണ് നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഈ കൂട്ടായ്മ. പ്രവാസികളുടെ പുതിയ തലമുറയില്‍ മൂല്യച്യുതി സാധാരണമാണ്. എന്നാല്‍ ഇതിന് തടയിടാന്‍ കെഎച്ച് എന്‍എക്ക് കഴിയുന്നു എന്നത് ആഹ്ലാദകരമാണ്. ഭാരതീയ സംസ്­കാരം നിലനില്‍ക്കേണ്ടത് മാനവ കുലത്തിന്റെ തന്നെ ആവശ്യമാണ്.ലോകത്ത് സദാചാരം ഇല്ലാതാകുന്നത് ദു:ഖകരമാണ്.ഭാരതത്തില്‍ പോലും ഗുരുപരമ്പരകള്‍ അന്യം നില്‍ക്കുന്ന അവസ്ഥയാണ്.എന്നാല്‍ അമേരിക്കയിലെ പുതു തലമുറ ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും പഠിക്കുന്നു എന്നത് ആശ്വാസകരമാണ്. ഇത് പകര്‍ന്ന് നല്‍കാന്‍ അവിടുത്തെ പഴയ തലമുറയ്ക്ക് സാധിക്കുന്നു. ഇതിന് കെഎച്ച് എന്‍എ നല്‍കുന്ന സംഭാവനകള്‍ വലുതാണ്.സ്വാമി പറഞ്ഞു.

ഇത്തവണ നൂറു കുട്ടികള്‍ക്കാണ് സ്‌­കോളര്‍ഷിപ്പ് നല്‍കിയത്. ഇത് അടുത്ത തവണ വിപുലീകരിക്കണമെന്നാണ് ആഗ്രഹം.സ്‌­കോളര്‍ഷിപ്പ് വാങ്ങി പഠിക്കുന്ന കുട്ടികള്‍ ജോലി നേടിയ ശേഷം മറ്റു കുട്ടികളെ സഹായിക്കാന്‍ തയ്യാറാകണമെന്ന്അധ്യക്ഷംവഹിച്ച കെഎച്ച് എന്‍എചെയര്‍മാന്‍ ഷിബു ദിവാകരന്‍ ആവസ്യപ്പെട്ടു. ഒരാളെയെങ്കിലും സ്‌­പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകണം. ഇതിനായി രക്ഷിതാക്കള്‍ കുട്ടികളെ പിന്തുണയ്ക്കുകയും ഉപദേശം നല്‍കുകയും വേണം.ഇത്തവണ നൂറു കുട്ടികള്‍ക്കാണ് സ്‌­കോളര്‍ഷിപ്പ് നല്‍കിയത്. ഇത് അടുത്ത തവണ വിപുലീകരിക്കണമെന്നാണ് ആഗ്രഹം. ഷിബു പറഞ്ഞു

വിജയവും പരാജയവും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണമെന്ന്മു ഖ്യപ്രഭാഷണം നടത്തിയ എസ്ബിടി ചീഫ്്ജനറല്‍ മാനേജര്‍ എസ്.ആദികേശവന്‍ പറഞ്ഞു. ഏത് തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയാലും ലോക വീക്ഷണവും സാംസ്­കാരിക അവബോധവും ഉണ്ടാകണം.മറ്റ് സംസ്­കാരങ്ങളെല്ലാം ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടും ഭാരതീയ സംസ്­കാരം മാത്രം നിലനിന്നു. വിദ്യാഭ്യാസവും അറിവുമാണ് ഭാരതീയ സംസ്­കാരത്തിന്റെ അടിസ്ഥാന ശില.

പൂര്‍വ്വിക പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. ബൗദ്ധികമായി ലോകത്ത് ആരുടേയും പിറകിലല്ല ഭാരതീയര്‍. എല്ലാത്തിനേയും സ്വാംശീകരിക്കാനുള്ള കഴിവ് ഭാരതത്തിന് മാത്രം. ഭാരതത്തില്‍ മാത്രമാണ് മഹത്തായ കാര്യങ്ങള്‍ ഉള്ളതെന്ന് ധരിക്കരുത്. ലോകത്ത് എല്ലായിടത്തും നന്മയുണ്ട്. എന്നാല്‍ ഏറ്റവും സമ്പന്നമായ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരാണ് നാമെന്ന് മനസ്സിലാക്കണം. ആര്യഭടന്റേയും വിവേകാനന്ദന്റേയും രക്തം സിരകളില്‍ ഒഴുകുന്നവരാണ് നാമെന്ന ബോധ്യം ഓരൊരുത്തര്‍ക്കും ഉണ്ടാകണം.ആദികേശവന്‍ പറഞ്ഞു

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അപചയം സംഭവിച്ചതായി കേന്ദ്ര സര്‍വകലാശാല ഡയറക്ടര്‍ ഡോ കെ ജയപ്രസാദ് പറഞ്ഞു.പല ഉന്നത സ്ഥാനങ്ങളിലും അര്‍ഹതയില്ലാത്തവര്‍ ഇരിക്കുന്നത് രാഷ്ട്രീയ അതിപ്രസരം മൂലം. രക്ഷകര്‍ത്താവിന്റെ കരുതല്‍ അദ്ധ്യാപകരുടെ ശിക്ഷണം കഠിനാദ്ധ്വാനം ഇവയാണ് വിദ്യാര്‍ത്ഥിയുടെ മുന്നേറ്റത്തിന് കാരണം. മഹാന്‍മാരൊന്നും സമ്പത്തിന്റെ നടുവില്‍ ജനിച്ചവരല്ല. അല്ലെങ്കില്‍ സമ്പത്തിനെ നിഷേധിച്ചവരാണ്മ ഹാന്‍മാരായിട്ടുള്ളത്. തീവ്രവാദത്തിലേക്ക് വഴി തെറ്റുന്ന മിക്കവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ലക്ഷ്യ ബോധമുണ്ടെങ്കില്‍ വഴിതെറ്റില്ല.
ഇതിന് ആത്മീയതയിലടിയുറച്ച ദേശീയത ഉണ്ടാവണം.ജയപ്രസാദ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ പരിഷ്­കരിക്കാനുള്ള വിവിധ കമ്മീഷന്‍ ശുപാര്‍ശകള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടില്ല.ഡോ മണക്കാട്‌ഗോ പാലകൃഷ്ണന്‍ പറഞ്ഞു.

ഭാരതം മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ത്യാഗ സേവന മനോഭാവം മൂലമാണെന്ന് ബാലഗോകുലം സെക്രട്ടറി വി ഹരികുമാര്‍ പറഞ്ഞു. ഭാരതീയനായ ഏതൊരാള്‍ക്കും ഈ ഗുണങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെഎച്ച്എന്‍എ. സമൂഹത്തില്‍ നിന്ന് സ്വീകരിക്കുന്നതിനേക്കാള്‍ സമൂഹത്തിന് തിരികെ നല്‍കാന്‍ ആവണേ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന.
ആ ചിന്തയാണ് ഇത്തരം പരിപാടികളുടെ പ്രചോദനം. ഹരികുമാര്‍ പറഞ്ഞു

ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ കാര്യം ശൂന്യതയെപ്പറ്റിയുള്ള അറിവാണെന്ന് കേസരിട്രസ്റ്റ് ചെയര്‍മാന്‍ സിഎന്‍ റഹിം പറഞ്ഞു ആധുനിക ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്നത് ബ്ലാക്ക് ഹോള്‍, നാനോ ടെക്‌­നോളജി ഇവയിലാണ്. ഭാരതത്തെ എന്നും തോല്‍പ്പിച്ചിട്ടുള്ളത് നാം തന്നെയാണ്. തമ്മില്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വെളിയില്‍ നിന്ന് ആരുമല്ല നമ്മുടെ തോല്‍വിക്ക് കാരണം. സത്യത്തിലേക്ക് മാത്രമേ നോക്കാവൂ. ചരിത്രത്തിനെ വ്യാഖ്യാനിക്കുമ്പോള്‍ സൂക്ഷ്മത വേണം. കാല്‍പ്പനികതയെ ജീവിതത്തില്‍ പ്രയോജനപ്പെടുത്തണം.റഹിം പറഞ്ഞു.കെഎച്ചഎന്‍എ കേരളകോഓര്‍ഡിനേറ്റര്‍പിശ്രീകുമാര്‍ സ്വാഗതവും ഗോപികാകൃഷ്ണന്‍ നന്ദിയുംപറഞ്ഞു