09:40 am 11/3/2017
‘നായിക ഭാവനയാണ് ടീസറിലുള്ളത്. ആസിഫ് അലി നായകനാകുന്ന ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.
സമീര്‍ അബ്ദുള്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ് മാത്യുവുമാണ്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.